ഇന്നത്തെ വിഭവങ്ങൾ
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ''അടുക്കളയാണ് ഏറ്റവും നല്ല പരീക്ഷണശാല... ''വീട്ടമ്മമാർ ബുദ്ധിമതികളായ ശാസ്ത്രജ്ഞമാരും...
1) ചെമ്മീൻ ഉലർത്ത്
ചെമ്മീൻ ഇടത്തരം വലുപ്പമുള്ളത് 500 gm
സവാള വലുത് 2
തേങ്ങാക്കൊത്ത് കുറച്ച്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി 4 അല്ലി
പച്ചമുളക് 2
കുടംപുളി ഒരു ചുള
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
മുളകുപൊടി 1ടേബിൾ സ്പൂൺ
പിരിയൻ മുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഗരംമസാല പൊടി 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/4 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
ചെമ്മീൻ വൃത്തിയാക്കി വെക്കുക ...(ഏകദേശം1 1/2 കപ്പ് കാണും)
പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട്
മൂത്തു തുടങ്ങുമ്പോൾ ,സവാള നീളത്തിൽ അരിഞ്ഞത് ,വെളുതുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞത് കറിവേപ്പില യഥാക്രമം വഴററുക ,തീ കുറച്ച് പൊടികളും ,കുടംപുളി ചെറിയ കഷ്ണങ്ങൾ ആക്കി യതും ഒാരോന്നായി ചേർത്ത് വഴററുക ,ചെമ്മീൻ ,ഉപ്പ് ഇവ ചേർത്ത് നല്ലവണ്ണം ഇളക്കി വെള്ളം ചേർക്കാതെ ചെറിയ തീയിൽ വേവിക്കുക ,വേവാകുമ്പോൾ തുറന്നു റോസ്റ്റ് ചെയ്തു എടുക്കാം ....
2)സവാള ഉള്ളി തണ്ട് തോരൻ
സവാള ബോക്സിൽ നേക്കിയപ്പോൾ മൂന്ന് സവാള ചെറുതായി മുളച്ച് നിൽക്കുന്നു ,അത് മണ്ണിൽ വെച്ച് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നല്ലവണ്ണം തണ്ടു വന്നു ....അത് കുറച്ച് അരിഞ്ഞെടുത്തു തിരിച്ച് മണ്ണിൽ തന്നെ വെച്ചു ...അതു തന്നെ തോരന് തികയില്ലായിരുന്നു....2 സവാള കൂടി ചേർത്തു ..
പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ,2 സവാള ചെറുതായി അരിഞ്ഞത് ,കുറച്ച് ,ഉള്ളി തണ്ട് അരിഞ്ഞത് ,പച്ചമുളക് ,കറിവേപ്പില ,മഞ്ഞൾ പൊടി ഒാരോന്നായി വഴററുക ...തേങ്ങയും ,ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക ...
3) പാവയ്ക്ക ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി
അമ്മ മാത്രം അല്ല എൻടെ പപ്പയും നല്ലവണ്ണം പാചകം ചെയ്യും...കഴിഞ്ഞ ദിവസം ഈ മെഴുക്കുവരട്ടി ഉണ്ടാക്കി എന്നു പറഞ്ഞു ,അതും മല്ലിപ്പൊടി ചേർത്ത് ..കേട്ടപ്പോൾ വിചിത്രമായി തോന്നി ..ഞാനും ചെയ്തു എനിക്കും ഇഷ്ടപ്പെട്ടു...
പാനിൽ എണ്ണ ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ,പാവയ്ക്ക ,ഉരുളകിഴങ്ങ്,സവാള ,പച്ചമുളക് നീളത്തിൽ അരിഞ്ഞത് ,ഉപ്പ് ,മഞ്ഞൾ പൊടി ഇവ അല്പം വെള്ളം ചേർത്ത് വേവാൻ വെച്ചു...വെള്ളം പറ്റിച്ചെടുക്കുക ...വലിയ സ്പൂൺ വെളിച്ചെണ്ണയും ,ചെറിയ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് മൂപ്പിക്കുക ..
4) മോരുകറി
മോരുകറി ഞാൻ പല വിധത്തിൽ ഉണ്ടാക്കാറുണ്ട്..
.ഇത് ഉണ്ടാക്കിയത് ..കുറച്ച് തേങ്ങാ,നുളള് ,ജീരകം ,മഞ്ഞൾ പൊടി ,ഇഞ്ചി ,വെളുതുള്ളി ,ഇവ നല്ലവണ്ണംവെള്ളം ചേർക്കാതെ അരച്ചെടു ക്കുക ...
കുറച്ച് വെള്ളം ,ഉപ്പ് ,ഇവ തൈരിൽ ചേർത്ത് , നല്ലവണ്ണം കലക്കി വെക്കുക ...പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക , ചെറിയ ഉള്ളി മൂപ്പിക്കുക ,നുളള് ഉലുവ മൂപ്പിക്കുക ,തീ കുറച്ച് ..വറ്റൽ മുളക് ,കറിവേപ്പില ,കുറച്ച് മുളകുപൊടി മൂപ്പിക്കുക ...തേങ്ങാ അരപ്പ് ചേർത്ത് ഇളക്കി ചൂടാകുമ്പോൾ (വറുക്കരുത്) മോര് ചേർത്ത് ഇളക്കി ചൂടാകുമ്പോൾ വാങ്ങാം.... ...(തിളപ്പിക്കരുത്)